Posts Tagged ‘moundy thursday’

ഇതൊരു പാചകക്കാരന്റെ കുറിപ്പല്ല…അല്ലെങ്കില്‍ തന്നെ നാട്ടുകാര്‍ക്കിടയില്‍ ഒരു ശ്രുതിയുണ്ട്, എനിക്കിവിടെ കൂലിപ്പണി ആണെന്നു (ആധാരം സലിംകുമാര്‍). ഇതു കൂടി വായിച്ചാല്‍ പിന്നെ ഇവന്‍ ദുബായില്‍ കുശിനിപ്പണിക്കു വന്നതാണോന്നു വരെ ചിന്തിച്ചു കളയും. സംഗതി എനിക്കും ഇഷ്ടമുള്ള വിഷയമാണു ഈ പാചകം. പക്ഷേ അതു പുറത്തു പറഞ്ഞാല്‍ നാട്ടില്‍ ചെല്ലുമ്പോ പ്രിയതമ കിച്ചെനില്‍ നിന്നും ലോങ് ലീവ് എടുത്തു കളയും. ഇന്നിപ്പോ പെസഹ വ്യാഴമാണു സത്യ ക്രിസ്ത്യാനികള്‍ അപ്പവും പാലുമുണ്ടാക്കി പെസഹാ സ്മരണ നടത്തേണ്ട ദിവസസം. അപ്പവും പാലും, രണ്ടും ഇതിനു മുന്പു ഉണ്ടാക്കിയിട്ടില്ല. എന്തായാലും വെബ്‌ലോകത്തില്‍ കണ്ടപോലെ ഒന്നു വെച്ചു നോക്കുന്നതില്‍ തെറ്റില്ല…ഇതു എന്നെപ്പോലെ കുക്ക് ചെയ്യാന്‍ ആഗ്രഹം മാത്രമുള്ളവര്‍ക്കു വേണ്ടി ഡെഡികേറ്റ് ചെയ്യുന്നു. (more…)