നക്ഷത്രങ്ങള്‍ ഇല്ലാത്ത ആകാശം പോലെ
ഒഴുക്കില്ലത്ത നദി പോലെ
പറക്കാന്‍ ആവാത്ത പറവകളെ പോലെ
ശൂന്യമാണു ഇന്നെന്റെ മനസു
മുജന്മ പാപങ്ങളുടെ ഭാരമേറി
ഇനി എത്ര നാള് ?
പുലരാന്‍ കൊതിക്കുന്ന ഒരു നല്ല നാളേക്കു വേണ്ടിയുള്ള കാത്തിരിപ്പു
ഇനി എത്ര നാള് ?
നെറ്റിയില്‍ ഹരിചന്ദനമേറി
വിളിപ്പാടകലെയുള്ള അദ്രിശ്യ ശക്തിക്കു
എന്റെ പരകോടി നമസ്കാരം
എന്റെ കണ്ണീരിനു എന്നേക്കള്‍ വിലകല്പിക്കുന്ന
എന്റെ ശ്വാസത്തിന്റെ ഗതി വിഗതികളുടെ സ്പന്ദനം
അറിയുന്ന
എന്നെ ഞാന്‍ ആയി അംഗീകരിക്കുന്ന
ഞാന്‍ അറിയാത്ത ഞാന്‍ കാണാത്ത
എന്റെ സുഹ്രുത്തേ……
നിര് വ്രിതിയുടെ ആത്മതലങ്ങളില്
ഒരു കൊച്ചു വാനമ്ബാടിയായി ഞാന്‍ അലിയട്ടേ
ഒരേ ഒരു നിമിഷം മതി………..
പാഴായ ഒരു ജന്മത്തിന്റെ മനസിന്റെ വേലിയേറ്റങ്ങള്‍
ഒരു ഓടക്കുഴലില്‍ വീണു നാദം ആയി കുറിച്ചിട്ട
നിന്റെ മനസിന്റെ നന്മക്കു
എന്റെ പരകോടി നമസ്കാരം
– സുമി മേനോന്
മുജന്മ പാപങ്ങളുടെ ഭാരമേറി എന്നുമതി….
മറ്റെല്ലാം നന്നായിരിക്കുന്നു……
nirakuttuarna swapnangalumayi nee ariyathe avan varum…