എന്റെ കോളേജു കവിതകള്‍

Posted: October 4, 2007 in Poetry
Tags:

ഇലഞ്ഞിമരം

നീ പൂത്തതും
കായുതിര്ത്തതും
പ്രണയമന്ത്രങ്ങള്ക്കു മൂക സാക്ഷിയായതും
ഫെബ്രുവരിയില്‍ ഇല പൊഴിച്ചതും

വിടപറയാനായ് തല താഴ്ത്തി നിന്നതും
തരളമെന്‍ സ്വപ്നങ്ങള്ക്കു
താങ്ങായ് നില്പതും

=================================================

ഗ്രാമര്‍ ക്ളാസ്

നീ തന്ന ഉറക്കങ്ങള്ക്കു നന്ദി…
പ്രണയമില്ലാത്ത വ്യാകരത്തിന്റെ
ധിത്വ സന്ധിയെ പ്രണയിച്ചു ഞാന്‍
ചേരുമ്ബൊള്‍ ഇരട്ടിക്കുന്ന നിന്റെ
മധുര ചുമ്ബനവും

=================================================

ബസ്

നേരമായ്
നേരമായ്
നേരത്തിന്‍ വണ്ടിയിന്നു
നേരത്തേ എത്തിയല്ലോ
നല്കിടാം നിനക്കു
മൂര്ധാവിലൊരു ചുമ്ബനം
പിന്നെ
എന്നെയും വിട്ടു നീ യാത്രയായ് കൊള്കാ

=================================================

ഇലക്ഷന്‍

കുരച്ചു തളര്ന്ന രക്തപട്ടികള്‍
പിളര്ന്നു തീര്നു പോയ കടലുകള്‍
കേട്ടു മരവിച്ച ഇടി നാദങ്ങള്‍
പറഞ്ഞു പതഞ്ഞ ക്ക്ളീഷേകള്

=================================================

കാന്റീന്‍

ചൂടു കടുപ്പന്‍ കാപ്പിയുടെ ഉറക്കമില്ലായ്മയില്‍ വായിചു തള്ളിയ വിപ്ളവങ്ങള്‍…
നീയെന്റെ അടുത്തു ചേര്ന്നിരുന്നതു…
ചവചു തള്ളിയ മുളകും വേപ്പിലയും…
തിങ്കളാഴചകളിലെ തണുത്തു പോയ വറുത്ത മീന്‍…
എന്‍ സി സി ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞ പൊറോട്ടയും മുട്ട കറിയും…
പിന്നെ പുകപരത്തിപോയൊരു ബസ്…
മടക്കത്തീനു മുന്നെ ഒരു കുറ്റി ബീടി

=================================================

സോഷ്യല്‍

തേഞ്ഞു തീര്ന്ന പാതയോരങ്ങളില്‍ ചവിട്ടി
ഞാന്‍ പുതിയ യാത്രയ്ക്കു ഭാവുകം നേരവേ
പ്രണയ മരത്തിന്റെ ചുറ്റില്‍
ചിതറിവീണു കിടന്നിരുന്ന
മഞ്ഞ പൂവുകളുടെ ഗന്ധം മാഞ്ഞിരുന്നില്ല..

Comments
 1. Samitha says:

  ബസ്

  നേരമായ്
  നേരമായ്
  നേരത്തിന്‍ വണ്ടിയിന്നു
  നേരത്തേ എത്തിയല്ലോ
  നല്കിടാം നിനക്കു
  മൂര്ധാവിലൊരു ചുമ്ബനം
  പിന്നെ
  എന്നെയും വിട്ടു നീ യാത്രയായ് കൊള്കാ

  Kollam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s