റോസാ ചെടിയുടെ ദുഃഖം

Posted: September 15, 2007 in Stories
Tags:

ആ പൂ എന്തിനാണു സ്വയം അടര്‍ന്നു താഴെ വീണതു. തനിക്കു മുന്നും പിന്നും വിരിഞ്ഞ പൂവുകളുടെ കൂടെ കുറച്ചു നാള്‍ മുന്പു വരെ അവളും ചിരിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുന്പാണൂ അവള്‍ തണ്ടില്‍ സ്വയം മുറിവുണ്ടാക്കി എന്നില്‍ നിന്നും അടര്ന്നു തുടങ്ങിയതു. ആ വിടവില്‍ മുറിവിനാഴമേറി വന്നു.

തനിക്കു പിന്നെ വിരിഞ്ഞ പൂവുകരിലൊന്നിനെ പുഴു കുത്തിയതു അവളെ വേദനിപ്പിച്ചു. അതിനു കാരണം ഞാന്‍ , ഈ റോസാ ചെടിയാണെന്നു അവള്‍ സ്വയം വിശ്വസിച്ചു. അടര്ന്നു തുടങ്ങും മുന്പ് മറ്റു പൂവുകള്‍ എന്തുകൊണ്ടു പുഴു കുത്തിയില്ല എന്നവള്‍ ചിന്തിച്ചു കാണില്ല. ചതിയനായ വണ്ടു തനിക്കു പിന്നില്‍ വിരിഞ്ഞ പൂവില്‍ വന്നിരുന്നതും മധു നുകര്ന്നതും, പുഴുക്കുത്തിന്റെ വിത്തുകള്‍ പാകിയതും അവള്‍ കണ്ടു കാണില്ല. സ്വയം ഉണ്ടക്കിയ മുറിവിനാഴം കൂട്ടുക മാത്രമാണവള്‍ ചെയ്തതു.

ഇന്നലെ പെയ്ത മഴയില്‍ അവള്‍ താഴേ വീണു. അവള്‍ നിന്നിരുന്ന തണ്ടിനു വാട്ടമൊ ബലക്ഷയമൊ ഉണ്ടായിരുന്നില്ല. പക്ഷേ ചേര്ന്നു നില്ക്കാനാവാത്ത വിധം മുറിവിനാഴമേറിയിരുന്നു. അവള്‍ പിരിഞ്ഞു പോയി. ഇനി ഒരിക്കല്‍ അവള്‍ തിരികേ ചേരണമെന്നു കൊതിച്ചാലും ചേര്ത്തു വെയ്ക്കാന്‍ തനിക്കവില്ലല്ലോ….

പുഴു കുത്തിയ പൂവിനു ചുറ്റും അപ്പോള്‍ ഒരു ചിത്രശലഭം പാറിപ്പറക്കുന്നുണ്ടായിരുന്നു….

Comments
  1. സഹയത്രികന്‍ says:

    : )

Leave a comment