ഏദെന് തോട്ടത്തില്‍ വന്‍ തോതില്‍ ഭൂമി കയ്യേറ്റം നടന്നതായി ദൈവത്തിനു അറിവുണ്ടായതിനു ശേഷമാണു തോട്ടം ഒഴിപ്പ്പിക്കാന് ഗബ്രിയേലിനെ ഏല്പിച്ചതു. അപ്പോഴേക്കും ബീല്സബല് , റവന്യൂ ഓഫീസര്‍ ആദം ഇടത്തേമൂലയിലിനെയും ഭാര്യ ഹവ്വാ ആദത്തേയും പിഴപ്പിച്ചു പട്ടയം വാങ്ങിയിരുന്നു.
ഡെവിളന് ബിനാമി നിന്നാണു ബീല്സബല് ഒന്നര ഏക്കര്‍ സ്വന്തമാക്കിയതു. ഡെവിളന് ശക്തനായതിനാല്‍ ദൈവം നേരിട്ടു തന്നേ ഇറങ്ങി. ജേസിബി അന്നില്ലായിരുന്നതിനാല്‍ കയ്യൂക്കു കാണിച്ചാണു കയ്യേറ്റക്കാരെ തുരത്തിയതു.
“പുറത്തായി, മറ്റൊരു വഴിയുമില്ല, ഇനി ഭൂമി കയ്യേറുക തന്നെ” ആദം തീരുമനിച്ചു. അവനും അവന്റെ തലമുറയും അതു തന്നെ തുടര്‍ന്നു. നാളിതു വരെ ചരിത്രം അങ്ങിനെ തന്നെയാകുന്നു. ഇതു ദൈവദൂഷനമാണെന്നു തോന്നിയാല്‍ സദയം ക്ഷമിക്കുക. ഞാന്‍ വെറുതേ അങ്ങിനെ ചിന്തിച്ചു എന്നേയുള്ളൂ. ശുഭം