പൊതുവായ ചിന്ത അല്ലെങ്കില്‍ നാട്ടുനടപ്പണല്ലോ മക്കളെ ഒരു നിലയിലക്കിയിട്ടു കണ്ണടയ്ക്കണമെന്നു ആഗ്രഹിക്കുന്ന തന്തമാര്‍ ഉണ്ടാകുന്നതു. പിത്രുധര്മ്മപൂരണം. അച്ഛന്‍ കരുണാമയന്‍ കൂടിയായാല്‍ പ്റയാനുമില്ല. കോണ്ഗ്രസ്സില്‍ നിന്നാല്‍ ചുരുളന്‍ മോന്‍ എന്നു രക്ഷപെടാനാണൂ. KPCC തലവന്‍ സ്ഥാനത്തു നിന്നു മൂക്കും കുത്തി വീണതില്‍ പിന്നെ പച്ച തൊട്ടിട്ടില്ല. ഗുരുവായൂരപ്പനു പോലും കണ്ണടയ്ക്കെണ്ടി വന്നു. അങ്ങേര്ക്കു വോട്ടവകാശമുണ്ടയിരുന്നെങ്കില്‍ ആ വോട്ട് അസ്സധുവാക്കിയേനെ പുള്ളിക്കാരന്‍. അച്ഛന്റെ മനക്കോട്ടയില്‍ ഓട്ട വീണു. സ്വതവേ ബോധ്മില്ലാത്ത മകന്‍ ഒരു പിടി വള്ളി കൂടി ഇല്ലതായാലോ?
ഒടുവില്‍ തേടിയ വള്ളി കാലില്‍ ചുറ്റി പിണഞ്ഞു കാലു തെറ്റി അച്ഛനും മകനും വീണു പാര്ട്ടിക്കു പുറത്തു. സംഗതി കാലുതെറ്റി വീഴ്തിയെങ്കിലും വള്ളി വള്ളി തന്നെയല്ലെ? DIC എന്നും ഡിക് എന്നുമൊക്കെ വിളിച്ചു കൂവി. കൊടി പിടിചിറങ്ങിയ കുറെ മണ്ടന്മരും കൂടി. സമ്മേളനം, ശക്തി പ്രകടനം, ജാഥ, DIC സിന്ദാബാദ്, ചുരുളന്‍ മോന്‍ സിന്ദാബാദ്.
സംഗതി ജാഥയായി എകെജി സെന്റെറിന്റെ പടിവാതില്‍ക്കല്‍ എത്തിയപ്പൊഴാണു, ചില മരക്കഴുതകള്‍ക്കു ബോധോദയം ഉണ്ടായതു. ആജന്മ ശത്രുക്കളായ അരിവാള്‍ ചുറ്റിക നക്ഷ്ത്രം നെല്ക്കതിര്‍ മുതലായവ ചുവന്ന കളര്‍ ആകെ കൂടി വെകിളി പിടിച്ച അവര്‍ ഡി ഐ സി ലെഫ്റ്റ് ഉണ്ടാക്കി. അച്ചനും മകനും അപ്പൊഴും വാതില്ക്കല്‍ പട്ടിയേ പൊലെ കാത്തിരുന്നു. അടുത്തുള്ള ചായക്കടയില്‍ നിന്നണെന്നു തൊന്നുന്നു അപ്പോള്‍ ഒരു റേഡിയോ സംഗീതം “ആരും തുറക്കാത്ത ഗോപുര വാതിലില്‍ പന്ന്യനേ പോലേ ഞാന്‍ നിന്നു” പന്ന്യനേ പൊലെ അല്ല. പന്നിയനെ ജയിപ്പിക്കാന്‍ നിന്നതാണു. പാലം കടന്ന ആ സെക്കന്റില്‍ തന്നെ കരുണാമയനും ചുരുളനും get out house. Panniyan Delhi.
അങ്ങിനെ വലതനും തഴഞ്ഞു ഇടതനും തഴഞ്ഞു. അപ്പൊ അച്ചനു പുതിയ പുത്തി. മൂന്നാം മുന്നണി. അന്നു തന്നെ ഡി ഐ സിയെ ജ്ഞാന്സ്നാന വിധേയമാക്കി. മൂന്നാം മുന്നണിയില്‍ രാശി നംബര്‍ 3. മൂന്നക്ഷരമുള്ള പേരുമായി പുതിയ കുടത്തില്‍ പഴയ ഭൂതം സോറി വീഞ്ഞു. ഒന്നുമല്ലെലും അങ്ങു ഡെല്ലി വരേ പിടിക്കാമല്ലോ. സംഭവം ശുഭം മോനെ ഒരു നിലയിലാക്കി.
ഇനി വിസ്രമിക്കമെന്നു വെച്ചാല്‍ ചാകുമ്ബോ ഒരു വെടിക്കുള്ള ആളു വേണ്ടെ? വേണം . അതിനു ഇന്ദിരാ ഭവന്‍ തന്നെ ആശ്രയമ്. കയ്യും കാലും പിടിക്കാന്‍ പണ്ടേ ഉളുപ്പില്ലല്ലേ. എന്തായാലും വലതന്‍ കനിഞ്നു. ഈ വയസ്സാം കാലത്തു കാര്‍ന്നോര്‍ക്കു കേറി കിടക്കാന്‍ ഒരു മൂല തരമായി.
പൊതു ജനത്തിനു കാര്യം മനസ്സിലായൊ? മകനെ ഉത്തരത്തില്‍ വെക്കുകയും ചെയ്തു കക്ഷത്തില്‍ ഇരുന്ന പാര്‍ട്ടി പൊയതുമില്ല. ലീഡര്‍ വെരുതെയല്ല ഫോര്മുല തരാം എനു പറയുന്നതു മുടിഞ്ഞ ബുദ്ധി അല്ലേ
Copyright ©2007 Arun Chullikkal. All rights reserved.
This material may not be published, broadcast, rewritten, or redistributed.
Filed under: Articles, Social&Politics | Tagged: DIC, Karunaakaran, Kerala Politics, KPCC, LDF, Muralidharan, NCP, Politics, UDF














